ശബരിമല സ്വർണ്ണ കൊള്ള കേസിലെ എഫ് ഐ ആർ ന്റെയും അനുബന്ധ രേഖകളുടെയും അടയാള സഹിതം പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ടിട്ട് നൽകാത്ത റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ നടപടിയിൽ ചട്ട ലംഘനമുണ്ടെന്ന് കാണിച്ച് നൽകിയ പരാതി ഹൈക്കോടതി രജിസ്ട്രാർ തീർപ്പാക്കി.ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച പരാതി റാന്നി മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നൽകിയിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ആവശ്യപ്പെട്ട പകർപ്പുകൾ ജില്ലാ ജഡ്ജി എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കൈമാറിയ സാഹചര്യത്തിൽ മജിസ്ട്രേറ്റിന് എതിരായ പരാതി തീർപ്പാക്കിയതായി ഹൈക്കോടതി റെജിസ്ട്രാറിന്റെ കത്തിൽ വ്യക്തമാക്കുന്നു. സ്വർണ്ണ കൊള്ള കേസിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളുടെ അറസ്റ്റ് തുടരവെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണത്തിന് റാന്നി മജിസ്ട്രേറ്റ് കോടതിയിൽ കേസിലെ രേഖകളുടെ പകർപ്പിന് അപേക്ഷ സമർപ്പിച്ചു. എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ അപേക്ഷ റാന്നി മജിസ്ട്രേറ്റ് നിരസിച്ചു. ഇതിനെ തുടർന്നാണ് അഡ്വ. ......
കൊച്ചി : എറണാകുളം സിദ്ധി സദൻ ലൂർദ്സ് കോളേജ് ഓഫ് നഴ്സിംഗ് സംഘടിപ്പിക്കുന്ന യൂണിറ്റ് തല കലാമേള “ചലനം” ആരംഭിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ശ്രീ. ജിസ് ജോയ് കലാമേള ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി അസോസിയേറ്റ് ഡയറക്ടർ റവ. ......
കൊച്ചി: ഗൗഡിയം ഐവിഎഫ് ആന്‍ഡ് വിമന്‍ ഹെല്‍ത്ത് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വില്പന (ഐപിഒ) 2026 ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കും. 1,13,92,500 പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 94,93,700 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ......
കൊച്ചി: ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 245 ശാഖകളില്‍ കൂടി സ്വര്‍ണ പണയ വായ്പാ സൗകര്യം ലഭ്യമാക്കും.......
സാൻ അന്റോണിയോ: 12 വയസ്സുള്ള മകനെ ഏകദേശം 19 മൈൽ ദൂരെയുള്ള സ്കൂളിലേക്ക് തനിച്ചയച്ച സംഭവത്തിൽ യുവതി അറസ്റ്റിലായി. സാൻ അന്റോണിയോ സ്വദേശിനിയായ ലൂസിയ വിക്ടോറിയ മേരി ക്രൂസ് (35) എന്ന യുവതിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ......
കൊച്ചി: ഇന്ത്യയുടെ ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്ററായ ഗിഫ്റ്റ് സിറ്റിയില്‍ നിന്നുള്ള (ഐഎഫ്എസ് സി) ആദ്യ ഐപിഒ മാര്‍ച്ച് ആദ്യവാരം തുടങ്ങുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. ആഗോള തലത്തില്‍ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ രംഗത്തു പ്രവര്‍ത്തിക്കുന്ന എക്സ്ഇഡിയില് നിന്നാണ് 12 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ഐപിഒ എത്തുന്നത്. ......
ദോഹ: ഖത്തറിലെ പ്രവാസി സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും കറകളഞ്ഞ സാമൂഹ്യ സേവകനും സാമ്പത്തിക വിദഗ്ധനുമായ അബ്ദുൽ റൗഫ് കൊണ്ടോട്ടിക്ക് ഗ്ലോബൽ റിഥം കൾച്ചറൽ ക്ലബ് പൊന്നാട നൽകി ആദരിച്ചു
ലോക കേരള സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ നേതൃത്വമികവിനും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ചടങ്ങ് സംഘടിപ്പിച്ചത്. ജി.ആർ.സി.സി യുടെ വേദിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ എഴുത്തുകാരനും കവിയുമായ രൺജിത്ത് ചെമ്മാട് ആണ് ജി.ആർ.സി.സി.യ്ക്ക് വേണ്ടി പൊന്നാട അണിയിച്ച് ആദരിച്ചത്
പ്രവാസ ലോകത്ത് അദ്ദേഹം നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളും നിയമ സഹായങ്ങളും മറ്റുള്ളവർക്ക് മാതൃകയാണെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ വിശിഷ്ട അതിഥികളായി പങ്കെടുത്ത പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ നേർന്നു. ......
പശ്ചിമേഷ്യയിൽ അമേരിക്ക വൻതോതിൽ സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ആണവപദ്ധതിയും ബാലിസ്റ്റിക് മിസൈൽ ശേഖരവും സംബന്ധിച്ചൊരു കരാറിൽ എത്തുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയതിന് പിന്നാലെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വീണ്ടും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് അറേബ്യൻ കടലിൽ ഇതിനകം വിന്യസിച്ചിരിക്കുന്ന എബ്രഹാം ലിങ്കൺ കേരിയർ സ്ട്രൈക്ക് ഗ്രൂപ്പിൽ ചേരാനൊരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്. ......
പത്തു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനെത്തിയ യുവതിയുടെ കഥയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. മഹാരാഷ്ട്രയിലെ നാന്ദെഡ് സ്വദേശിനിയായ ഷീതൾ ചന്ദ്രകാന്ത് ചിത്തെ (21) ആണ് ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷയ്ക്കായി പരീക്ഷാ ഹാളിലെത്തിയത്. ......